ചരിത്രം
അനേക നൂറ്റാണ്ടുകളായി ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ ദിവ്യാനുഗ്രഹങ്ങൾ അനുഭവിച്ചു വരുന്ന പാരമ്പര്യത്തിന്റെ ഇന്നത്തെ പിൻഗാമിയാണ് തൃശൂർ പെരിങ്ങോട്ടുക്കരക്കടുത്തുള്ള എരണേഴത്ത് മംഗലത്ത് മഠത്തിലെ വിഷ്ണുമായ ചാത്തൻ ദേവി ക്ഷേത്രത്തിലെ വിജയൻ സ്വാമി. ഇദ്ദേഹത്തിന്റെ പിതാവും പൂർവ പിതാക്കളുമെല്ലാം പ്രസിദ്ധമായ അവണേങ്ങാട് ചാത്തൻ മഠത്തിലെ കോമരക്കാരും വെളിച്ചപ്പാടുമാരും ആയിരുന്നു. ആ പാരമ്പര്യം പിന്തുടർന്ന് തന്റെ പതിനാറാം വയസ്സു മുതൽ നാൽപ്പതു കൊല്ലം തുടർച്ചയായി വിജയൻ സ്വാമിയും അവണേങ്ങാട്ടിലെ കോമരമായി പ്രവർത്തിച്ചു. ഇപ്പോൾ മകൻ വിഷ്ണു ആ പാരമ്പര്യം നിലനിർത്തുന്നു.
പേരമാൻ പെരുമാളിന്റെ കാലം മുതല്ക്കു തന്നെ വിഷ്ണുമായ ചാത്തൻ ദേവി ക്ഷേത്രത്തിൽ നിത്യ പൂജകൾ നടത്തി ചാത്തൻ സ്വാമിയുടെ അനുഗ്രഹം നിലനിർത്തി വരുന്നു. മുത്തച്ഛൻ കോന്നൻ, അദ്ദേഹത്തിന്റെ അച്ഛൻ രാമൻകുട്ടി എന്നിവർ ഏറെ പ്രസിദ്ധരാണ്. ഇവരിൽ രാമൻകുട്ടി വിഷ്ണുമായയെ പൂജ ചെയ്തു നേരിൽ പ്രത്യക്ഷപെടുത്തിയ ദിവ്യനായിരുന്നു. വിഷ്ണുമായയുടെയും കൊടുങ്ങല്ലുർ ദേവിയുടെയും സാനിധ്യമുള്ളതാണ് എരണേഴത്ത് മംഗലത്ത് മഠം ക്ഷേത്രം. ഇവിടെ അനേക തലമുറകളായി ആയിരക്കണക്കിനു ഭക്തന്മാർ വന്ന് അനുഗ്രഹം നേടുകയും ജീവിതത്തിലെ നാനാവിധ പ്രശ്ന ദുരിതങ്ങൾക്ക് പരിഹാരം പ്രാപിച്ച് ജീവിത വിജയം നേടുകയും ചെയ്തതിന്റെ അനേകായിരം അനുഭവ കഥകൾ നിലനില്കുന്നുണ്ട്.
എരണേഴത്ത് മഠത്തിലെ കുമാരന്റെ മകനായി 1957 നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയാണ് ഇ. കെ വിജയൻ സ്വാമിയുടെ ജനനം. എസ്. എസ്. എൽ. സ്സി. വരെ പഠിച്ച ശേഷം അവണേങ്ങാട്ടിലെ ചാത്തൻ കളരിയിൽ കർമിയായി ചേർന്നു. വിഷ്ണു അവണേങ്ങാട്ടിൽ കോമരമായി പ്രവർത്തിക്കുന്നു.
കേരളത്തിനകത്ത് നിന്നും പുറത്തു നിന്നുമായി ജാതിമത ഭാഷാഭേതമില്ലാതെ വന്നെത്തുന്നു. ഒരു ആശ്വാസ കേന്ദ്രമാണ് എരണേഴത്ത് മംഗലത്ത് മഠം വിഷ്ണുമായ ചാത്തൻ ദേവി ക്ഷേത്രം. ദിവസവും രണ്ടു നേരം ഇവിടെ നിത്യ പൂജകൾ നടക്കുന്നു. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ വിഷ്ണുമായയുടെ ദർശനം ലഭിക്കുന്നു. ഈ ദർശനത്തിൽ സ്വാമിയുടെ അരുളുകൾ അനുസരിച്ച് ഭക്തരുടെ നാനാവിധ പ്രശ്നങ്ങൾക്കും പരിഹാര നിർദേശങ്ങൾ ഉരുത്തിരിഞ്ഞു വരുന്നു. നൂറ്റാണ്ടുകളായി ഉപാസിക്കപ്പെടുന്ന വിഷ്ണുമായയുടെ ശക്തിയും ചൈതന്യവും ഇത്തരം ദർശനങ്ങളിൽ തെളിയുന്നു. ജീവിതത്തിന്റെ നാനതലങ്ങളിൽ പെട്ടവരാണ് ഇവിടെ എത്തുന്ന ഭക്തൻമാർ. രാഷ്ട്രിയക്കാരും ബിസ്സിനെസ്സുക്കാരും സിനിമ കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവരും സാധാരണക്കാരും ഉൾപ്പെടുന്ന ഭക്ത സഹസ്രങ്ങൾക്ക് ഒരേ പോലെ അനുഗ്രഹം ലഭിക്കുന്ന സ്ഥലമാണ് എരണേഴത്ത് മംഗലത്ത് മഠം വിഷ്ണുമായ ചാത്തൻ ദേവി ക്ഷേത്രം എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
മിഥുനത്തിലും തുലാമാസത്തിലുമായി വർഷത്തിൽ രണ്ടുതവണ ഇവിടെ കളപ്പാട്ട് നടത്തി വരുന്നു. കളപ്പാട്ട് നടക്കുന്ന ദിനങ്ങളിൽ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ സവിശേഷമായ അനുഗ്രഹ വർഷങ്ങൾ ഉണ്ടാകുന്നു. സ്വാമി നേരിൽ പ്രത്യക്ഷപ്പെടുന്ന ദിനങ്ങളാണ് കളപ്പാട്ടിന്റെ ദിനങ്ങൾ. വർഷത്തിൽ ഒരിക്കൽ കുംഭമാസത്തിൽ തിറവെള്ളാട്ട് നടക്കും. തിറവെള്ളാട്ടിനോടനുബന്ധിച്ചു വിശേഷാൽ പൂജകൾ ഉണ്ട്. അത്യധികം അനുഗ്രഹ പ്രദങ്ങളാണ് തിറവെള്ളാട്ടിനോടനുബന്ധിച്ചു നടക്കുന്ന വിശേഷാൽ പൂജകൾ. തിറവെള്ളാട്ട് ഉത്സവത്തോടനുബന്ധിച്ചു വിവിധ കലകളേയും മേള താളവാധ്യങ്ങളേയും അരങ്ങേറ്റി കൊണ്ടുള്ള കലാപരിപാടികൾ നടക്കുന്നു. ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനവും തിറവെള്ളാട്ട് മഹോത്സവത്തോടനുബന്ധിച്ചു എല്ലാ വർഷവും നടന്നു വരുന്നുണ്ട്. വിഷ്ണുമായ ചാത്തൻ സ്വാമിയുടെ സവിശേഷാനുഗ്രഹം കലകളുടെ വാദ്യമേളങ്ങലുടേയും ആകർഷങ്ങളോടൊപ്പം ഭക്തന്മാരിലേക്ക് ചൊരിയപ്പെടുന്ന നാളുകളാണ് തിറവെള്ളാട്ടിന്റെ ഉത്സവ നാളുകൾ.
കേരളത്തിലെ ഇതര ചാത്തൻ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വിഷ്ണുമായയും ദേവിയും ഒന്നിക്കുന്നു എന്നതാണ് എരണേഴത്ത് മംഗലത്ത് മഠം ക്ഷേത്രത്തിന്റെ പ്രത്യേകത. അത്യപൂർവമായ ഈ ശക്തി - ചൈതന്യ സംഗമത്തിന്റെ ദിവ്യാനുഗ്രഹങ്ങൾ എണ്ണമറ്റവയാണ്. ഇവിടെ എത്തുന്ന ഭക്തന്മാർക്ക് അത് നേരിട്ടനുഭവിക്കാൻ കഴിയും. വളരെ ലളിതമായ കർമങ്ങളും എന്നാൽ അത്ഭുതകരമായ ഫലങ്ങളും എന്നതാണു മറ്റൊരു സവിശേഷത. സമ്പന്നർക്കും ദരിദ്രര്ക്കും ഒരു പോലെ വരദായകമായ ഒരീശ്വര സങ്കൽപത്തിന്റെ ഉപാസകനായ ശ്രീ. ഇ. കെ വിജയൻ സ്വാമി ലളിത ജീവിതം നയിക്കുന്ന ഒരുപാസകനാണ്. സമൂഹത്തിലെ അശരണർക്കും നിരാലംബര്ക്കും ഗുണപ്രധങ്ങളായ നിരവധി സേവനങ്ങൾ തന്റെ നിത്യ ജീവിതപ്രവർത്തങ്ങളുടെ ഭാഗമായി ഇദ്ദേഹം ചെയ്തു വരുന്നു. ഈശ്വരോപാസന എന്നത് മനുഷ്യസ്നേഹം കൂടിയാണ് എന്ന ഭാരതീയ മൂല്യ സങ്കല്പത്തിന് പ്രവൃത്തിയിലൂടെ ആവിഷ്ക്കാരം നല്കിയ മഹദ് വ്യക്തി. സ്വാർത്ഥ ചിന്തകളില്ലാതെ ഭക്തരുമായി താദാത്മ്യം പ്രാപിക്കുകയും അവരുടെ പ്രശ്നപരിഹാരങ്ങൾക്കായി ആത്മാർഥമായി ഉപാസന പൂജകളർപ്പിച്ച് വിഷ്ണുമായ ചാത്തൻ സ്വാമിയുടെ അനുഗ്രഹം നേടി കൊടുക്കുകയും ചെയ്തു വരുന്നു.
അനേക നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഒരവിരാമ ദൈവോപാസനയുടെ പിന്ബലമാണ് ഇ. കെ. വിജയൻ സ്വാമിയെ സമകാലികരായ ദൈവോപാസകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വാക്കിലും പ്രവൃത്തിയിലും മനുഷ്യ സ്നേഹത്തിന്റെ കരുതലുകളുള്ള വേറിട്ട ഒരു ദൈവജ്ഞനെന്ന നിലയിൽ വർത്തമാനകാലത്തിന്റെ ആദരവർഹിക്കുന്ന വ്യക്തിയാണ് ഇ. കെ. വിജയൻ സ്വാമി. സ്വന്തം ഉപാസനകളുടെയും ദൈവീക കർമങ്ങളുടെയും ചൈതന്യ വിശുദ്ധകളിലുള്ള ഉത്തമ വിശ്വാസം ഇദേഹത്തിന്റെ വ്യക്തിത്വത്തിനു മാറ്റു കൂട്ടുകയും ചെയ്യുന്നു.
ജാതിമത പ്രായവ്യത്യാസമില്ലാതെ ഏവർക്കും ദിവ്യാനുഗ്രഹം നല്കുന്ന ഈ ദിവ്യസ്ഥാനം വിവിധ പ്രശ്നങ്ങളിൽ കുടുങ്ങി പ്രയാസങ്ങൾ അനുഭവിക്കുന്ന ഏവർക്കും അനുഗ്രഹതിന്റെയും സാന്ത്വനത്തിന്റെയും അഭയ കേന്ദ്രമാണ്.
ഇ. കെ. വിജയൻ സ്വാമിയുടെ ഫോണ്‍ നമ്പർ : 9846885555
വിലാസം :
ഇ. കെ. വിജയൻ സ്വാമി, എരണേഴത്ത് മംഗലത്ത് മഠം
ശ്രീ വിഷ്ണുമായ ചാത്തൻ ദേവി ക്ഷേത്രo
പി. ഒ. കിഴക്കുമുറി, പെരിങ്ങോട്ടുകര, തൃശൂർ - 680571
ഫോണ്‍ : 0487-2272837